Friday, December 2, 2011

ഒരു യാത്രാ മൊഴി

സ്നേഹത്തിന്‍ മണമുള്ള ഒരു പറ്റം ഓര്‍മകള്‍
താലോലിച്ചു നിശബ്ദം ജീവിക്കുന്നവന്‍
ജീവിത സന്ധ്യയില്‍ പിറകോട്ടു നോക്കുമ്പോള്‍
നഷ്ട്ട സ്വപ്നങ്ങളാം ഈ  കടല്‍ തേങ്ങുന്നു

സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനുമായ്
കാത്തു വച്ചൊരു ജീവിതം തീരുമ്പോള്‍
നഷ്ട്ട ബോധത്തിന്‍ അലകള്‍ അടിക്കുന്ന
തീരത്ത് ഞാന്‍ എന്നും ഒറ്റക്കിരിക്കുന്നു


പണി തീരാഞ്ഞൊരു വീടിന്റെ മുറ്റത്തു
ഏകാന്ത വാസിയായ് ഞാനന്നിരിക്കുമ്പോള്‍
പടി കേറി വന്ന പലരെയും ഞാനന്ന്
ആട്ടിയോടിച്ചതും ഓര്‍ക്കുന്നു ഞാനിപ്പോള്‍

സ്നേഹമെന്തെന്നറിഞ്ഞില്ല ഞാനന്ന്
സ്നേഹമെന്നാല്‍  കൈപ്പെന്നുമോര്‍ത്തു  പൊയ്
സ്നേഹമെന്തെന്നറിഞ്ഞോരീ നേരത്ത്
സ്നേഹിക്കുവാനാരും ഇല്ലെന്നറിയുന്നു 


പോകുകയാണ് ഞാന്‍ എല്ലാമുപേക്ഷിച്ചു
ദീര്‍ഘമാം യാത്ര കഴിഞ്ഞൊരു വിശ്രമം
ഇവിടെ ഉപേക്ഷിപ്പാന്‍ സ്വപ്‌നങ്ങള്‍ മാത്രമേ
പിന്നെന്റെ ഈ കഥ നിങ്ങള്‍ക്ക്‌ മാര്‍ഗമായ്‌



Monday, November 28, 2011

സൗഹൃദം

മനുഷ്യര്‍ ആരും ഏകനായി ജീവിക്കുന്നില്ല
സുഹൃത്ത് ബന്ധം എല്ലാവര്ക്കും ഉണ്ട്
എനിക്ക് കൂട്ടുകാര്‍ ഉണ്ടോ എന്ന് അറിയില്ല
ഇല്ലെങ്കില്‍ എന്ത് കൊണ്ടാണെന്നും അറിയില്ല

ചിലപ്പോള്‍ എനിക്ക് ഏകാന്തത ആണ് ഇഷ്ടം
ചിലപ്പോള്‍ സംസാരിക്കാന്‍ ആരെങ്കിലും വേണമെന്ന് തോന്നും
എന്നെ ഇഷ്ട്ടപ്പെടുന്നവര്‍ ഉണ്ട്
ചിലപ്പോള്‍ അവരെ ഞാന്‍ ഇഷ്ട്ടപെടാറില്ല
എനിക്ക് ഇഷ്ട്ടമുള്ളവര്‍ ഉണ്ട്
പക്ഷെ അവര്‍ എന്നെ ഇഷ്ട്ടപ്പെടാറില്ല


പലരും തള്ളി പറഞ്ഞിട്ടുണ്ട്
അപ്പോളൊക്കെ വിഷമം തോന്നിയിട്ടുമുണ്ട്
പക്ഷെ ഞാന്‍ ഇപ്പോഴും ജീവിക്കുന്നു
ചിലപ്പോഴൊക്കെ ജീവിതം ആസ്വദിക്കുകയും ചെയ്യാറുണ്ട്


സ്നേഹം പലപ്പോഴും തോല്‍പ്പിച്ചിട്ടുണ്ട്
പലപ്പോഴും കരയിപ്പിച്ചിട്ടുണ്ട്
പക്ഷെ വീണ്ടും വീണ്ടും അത് കൊതിപ്പിക്കുന്നു 
അതിനായി   ആഗ്രഹിക്കുന്നു


സ്നേഹം ഒരു തെറ്റല്ല
സുഹൃത്ത്‌ ഒരു ശാപവും അല്ല
പക്ഷെ ചിലപ്പോള്‍ സ്നേഹം മൂലം ശിക്ഷിക്കപ്പെടുന്നു 
സുഹൃത്തുക്കള്‍ ശപിക്കുന്നു 
പക്ഷെ വീണ്ടും അതിനു പുറകെ പോകുന്നു
അതിനായി ആഗ്രഹിക്കുന്നു
ഇതാണ് മനുഷ്യ ജന്മം
ഇതാണ് ജീവിതം





അനുഭവങ്ങള്‍

അനുഭവിക്കാനുള്ളതാണ് ജീവിതം
ഓരോ നിമിഷവും ഓരോ അനുഭവങ്ങള്‍
നല്ലതോ ചീത്തയോ ...തിരഞ്ഞെടുക്കാന്‍ ഞാന്‍ ആര്
ഓരോ വേദനയും ഓരോ അനുഭവമാണ്
എന്‍റെ വ്യക്തിതത്തില്‍ എനിക്കുള്ള പങ്കു എന്താണ്?
വളരെ കുറച്ചു മാത്രം
ഞാന്‍ ഇങ്ങനെ ഒക്കെ ആയതു എന്‍റെ കുഴപ്പമല്ല
പിന്നെ ആരുടെ കുഴപ്പമാണെന്ന് ചോദിച്ചാല്‍ ഞാന്‍ കുഴയും...
കാരണം, എനിക്കറിയില്ല...ഒന്നും അറിയിhaല്ല
പലപ്പോഴും പകച്ചു നില്‍ക്കാറുണ്ട്
ചിലപ്പോള്‍  നാണക്കേട്‌ തോന്നും ചിലപ്പോള്‍ സങ്കടവും
ഭൂമിയില്‍ നല്ലതും ചീത്തയും ഉണ്ട്
നല്ലവരും കേട്ടവരും ഉണ്ട്
ഞാന്‍ ചീത്ത ആണെങ്കില്‍ അത് ആരുടെ കുഴപ്പമാണ്?