Friday, December 2, 2011

ഒരു യാത്രാ മൊഴി

സ്നേഹത്തിന്‍ മണമുള്ള ഒരു പറ്റം ഓര്‍മകള്‍
താലോലിച്ചു നിശബ്ദം ജീവിക്കുന്നവന്‍
ജീവിത സന്ധ്യയില്‍ പിറകോട്ടു നോക്കുമ്പോള്‍
നഷ്ട്ട സ്വപ്നങ്ങളാം ഈ  കടല്‍ തേങ്ങുന്നു

സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനുമായ്
കാത്തു വച്ചൊരു ജീവിതം തീരുമ്പോള്‍
നഷ്ട്ട ബോധത്തിന്‍ അലകള്‍ അടിക്കുന്ന
തീരത്ത് ഞാന്‍ എന്നും ഒറ്റക്കിരിക്കുന്നു


പണി തീരാഞ്ഞൊരു വീടിന്റെ മുറ്റത്തു
ഏകാന്ത വാസിയായ് ഞാനന്നിരിക്കുമ്പോള്‍
പടി കേറി വന്ന പലരെയും ഞാനന്ന്
ആട്ടിയോടിച്ചതും ഓര്‍ക്കുന്നു ഞാനിപ്പോള്‍

സ്നേഹമെന്തെന്നറിഞ്ഞില്ല ഞാനന്ന്
സ്നേഹമെന്നാല്‍  കൈപ്പെന്നുമോര്‍ത്തു  പൊയ്
സ്നേഹമെന്തെന്നറിഞ്ഞോരീ നേരത്ത്
സ്നേഹിക്കുവാനാരും ഇല്ലെന്നറിയുന്നു 


പോകുകയാണ് ഞാന്‍ എല്ലാമുപേക്ഷിച്ചു
ദീര്‍ഘമാം യാത്ര കഴിഞ്ഞൊരു വിശ്രമം
ഇവിടെ ഉപേക്ഷിപ്പാന്‍ സ്വപ്‌നങ്ങള്‍ മാത്രമേ
പിന്നെന്റെ ഈ കഥ നിങ്ങള്‍ക്ക്‌ മാര്‍ഗമായ്‌